ന്യൂദല്‍ഹി: ബാബ്റി മസ്ജിദ് തകര്‍ത്തത് സാധാരണ സംഭവം മാത്രമാണെന്ന് സുപ്രീംകോടതി. ഇതില്‍ പ്രസിദ്ധിയുടെയോ, കുപ്രസിദ്ധിയുടേയോ എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടെന്ന് തോന്നുന്നില്ലെന്നും ജസ്റ്റീസുമാരായ എച്ച്.എല്‍.ദത്തു, സി.കെ.പ്രസാദ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ബി.ജെപി നേതാവ് എല്‍.കെ.അദ്വാനി, ശിവസേന തലവന്‍ ബാല്‍ താക്കറെ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
സി.ബി.ഐയുടെ ഹര്‍ജിയിലെ വാദം ആരംഭിക്കുന്നതിന് മുമ്പ് സോളിസിറ്റര്‍ ജനറല്‍ കേസിനെ ‘പ്രസിദ്ധമായ’ ബാബ്റി കേസെന്ന് വിശേഷിപ്പിച്ചപ്പോഴാണ് കോടതി പരാമര്‍ശം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം എല്‍.കെ.അദ്വാനി, ബാല്‍ താക്കറെ, ഉമാ ഭാരതി, കല്യാണ്‍ സിംഗ് തുടങ്ങിയവര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: