ന്യൂദല്‍ഹി: പാറക്കെട്ടില്‍ ഇടിച്ച് മുങ്ങിയ ഇറ്റാലിയന്‍ ഉല്ലാസക്കപ്പല്‍ കോസ്റ്റാ കോണ്‍കോര്‍ഡിയയില്‍ ഉണ്ടായിരുന്ന 130 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇവരെ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കായി ദല്‍ഹിയിലും റോമിലെ ഇന്ത്യന്‍ എംബസിയിലും കണ്ട്രോള് റൂം തുറന്നു.
വെള്ളിയാഴ്ച രാത്രി (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ)യാണ് 3200 യാത്രക്കാരും ഒമ്പതു മലയാളികളടക്കം 1023 ജീവനക്കാരുമുണ്ടായിരുന്ന ദ്കോസ്റ്റ കോണ്‍കോര്‍ഡിയ’ടസ്കനുഗിഗ്ലിയോ ദ്വീപിനടുത്ത് അപകടത്തില്‍പെട്ടത്. അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കപ്പലിന്റെ ക്യാപ്റ്റനെ കൊലക്കുറ്റം ചുമത്തി അറസ്റ്റുചെയ്തു.
തിരുവല്ല സ്വദേശി ജിസണ് ജോസ്, കണ്ണൂര്‍ സ്വദേശി മനോജ്, ആലപ്പുഴ സ്വദേശി ഷിനോജ്, തൃശ്ശൂര്‍ സ്വദേശികളായ നിതില്‍, സിബി, കോഴിക്കോട്ടുകാരായ ഷിനോസ്, ജയദേവ്, മുംബൈയില്‍ താമസക്കാരിയായ രേഷ്മ എന്നിവരാണ് കപ്പല്‍ ജീവനക്കാരായ മലയാളികള്‍. ഇവരടക്കം 130 ഇന്ത്യന്‍ ജീവനക്കാര്‍ കപ്പിലിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: