കോട്ടയം: കേരള കോണ്‍ഗ്രസ് വീണ്ടും മുല്ലപ്പെരിയാര്‍ സമരത്തിന്. മുല്ലപ്പെരിയാര്‍ സമരസമിതി ബുധനാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന് ബുധനാഴ്ചത്തെ ഹര്‍ത്താലിന് കേരള കോണ്‍ഗ്രസ് (എം) ധാര്‍മ്മിക പിന്തുണ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഫലപ്രദമാകാത്തതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗമാണ് ഹര്‍ത്താലിന് പിന്തുണ നല്കാന് തീരുമാനിച്ചത്. ഒരു മാസത്തിനുള്ളില്‍ പ്രശ്നത്തില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ വീണ്ടും സമരരംഗത്ത് എത്തുമെന്നാണ് കേരള കോണ്‍ഗ്രസ് (എം)ചെയര്മാന് കെ.എം മാണി നേരത്തെ പറഞ്ഞിരുന്നു. ഈ സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുല്ലപ്പെരിയാര്‍ സമരസമിതി ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന് കേരള കോണ്‍ഗ്രസ് ധാര്‍മ്മിക പിന്തുണ പ്രഖ്യാപിച്ചത്.
മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം വരുത്തുന്നുവെന്ന് ആരോപിച്ചാണ് മുല്ലപ്പെരിയാര്‍ സമരസമിതി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ആദ്യം മുതല്ക്കേ തന്നെ കേരള കോണ്‍ഗ്രസ് സമരപാതയിലായിരുന്നു. മന്ത്രിമാരായ പി.ജെ.ജോസഫും കെ.എം.മാണിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു.
മന്ത്രിമാര്‍ സമരമുഖങ്ങളില്‍ നിന്ന് പിന്മാറണമെന്ന യു.ഡി.എഫ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് താല്‍ക്കാലികമായി സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: