കൊച്ചി: റബ്ബര്‍ കടത്ത് കേസില്‍ കെ.എ റൗഫിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
1992ല്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തി 500 ലോഡ് റബ്ബര്‍ റൗഫും സംഘവും കര്‍ണാടകത്തിലേക്ക് അനധികൃതമായി കടത്തിയെന്നാണ് കേസ്. 94ല്‍ റൗഫിനെതിരെ കേസെടുത്തിരുന്നെങ്കിലും ഇതുവരെയും കുറ്റപത്രം നല്‍കിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
1994 മുതല്‍ പതിനേഴ് ഉദ്യോഗസ്ഥര്‍ ഈ കേസ് അന്വേഷിച്ചു. 52 സാക്ഷികളെ ചോദ്യം ചെയ്തു. പക്ഷേ അന്വേഷണം ഇതുവരെയും പൂര്‍ത്തിയായില്ലെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: