മോസ്കോ: റഷ്യയിലെ ദാരിദ്ര്യ പ്രശ്നങ്ങള്‍ക്ക് 2020ല്‍ പരിഹാരം കാണുമെന്ന് പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്. ഇലക്ഷന് വെബ് സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വികസിത രാജ്യങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്നു മോചനം നേടുമെന്നാണു കരുതുന്നതെന്നും പുടിന് പറയുന്നു.
വിവിധ കാരണങ്ങളാല്‍ 10 ശതമാനം മുതല്‍ 11 ശതമാനം വരെ ജനങ്ങള്‍ ദാരിദ്ര്യ രേഖയ്ക്കു താഴെയാണ്. ഈ ദശകത്തിന്റെ അവസാനത്തോടെ പ്രശ്നത്തിനു പരിഹാരം കാണും. ഇതിനായി രാജ്യത്തിലെ വിഭവങ്ങള്‍ ഉപയോഗിക്കുമെന്ന് പുടിന് പറഞ്ഞു.
മാര്‍ച്ച് നാലിനാണ് റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കുന്നത്. 2000 മുതല്‍ പ്രസിഡന്റ് പദത്തില്‍ ഇരിക്കുന്ന പുടിനു തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കുമെന്നാണു വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: