ന്യൂദല്‍ഹി: അപകീര്‍ത്തികരമായ ലേഖനം എഴുതിയെന്ന പരാതിയില്‍ നടപടികള്‍ നേരിടുന്ന ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമിയെ ദല്‍ഹി പോലീസ് ചോദ്യം ചെയ്തു. രാവിലെ 11 മണിയോടെ അഭിഭാഷകര്‍ക്കൊപ്പമാണ് സ്വാമി ദല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്.
മുസ്ലീങ്ങള്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്ന തരത്തില്‍ ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സ്വാമിക്കെതിരെ പോലീസ് കേസെടുത്തത്. ഈ മാസം 30വരെ സ്വാമിയെ അറസ്റ്റു ചെയ്യുന്നത് ദല്‍ഹി ഹൈക്കോടതി നേരത്തേ വിലക്കിയിരുന്നു.
കേസില്‍ സ്വാമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദല്‍ഹി പോലീസിനോട് നിലപാട് അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസ് ഈ മാസം 30ന് കോടതി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: