മോസ്കോ: റഷ്യയുടെ ചൊവ്വാ പര്യവേക്ഷണ വാഹനം ഫോബോസ് ഗ്രന്ഡ് ഭൂമിയില്‍ വീണു. ന്യൂസിലന്‍ഡിലെ വെല്ലിംഗ്ടണ്‍ ദ്വീപിന് 1250 കിലോമീറ്റര്‍ അകലെ ചിലിയുടെ തെക്ക് ഭാഗത്ത് പസഫിക് സമുദ്രത്തിലാണ് ഫോബോസ് പതിച്ചത്.
നവംബര്‍ ഒമ്പതിന് വിക്ഷേപിച്ച ഫോബോസ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഭൂമിയുടെ ഭ്രമണപഥത്തില്‍ കുടുങ്ങുകയായിരുന്നു. ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിനെ കുറിച്ച് പഠിക്കുന്നതിനായാണ് ആളില്ലാ വാഹനമായ ഫോബോസ് ഗ്രന്ഡ് വിക്ഷേപിച്ചത്.
13.5 ടണ്ണാണ് ഫോബോസ് ഗ്രന്ഡിന്റെ ഭാരം. ചൊവ്വയിലെ മണ്ണിന്റെ സാമ്പിളുകളും ശേഖരിക്കാന്‍ റഷ്യ പദ്ധതിയിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: