കൊച്ചി: നെടുമ്പാശേരി വഴിയുള്ള കള്ളക്കടത്ത് കേസില്‍ പ്രധാനപ്രതിയെ കൊച്ചിയില്‍ നിന്നുള്ള സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തു. ചെന്നൈ റോയപുരം സ്വദേശി മുഹമ്മദ് സുല്‍ത്താനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഡി.ആര്.ഐ കേസ് എടുക്കുന്നത്.
നെടുമ്പാശേരി വിമാനത്താവളം വഴി വരുന്ന ഇലക്ട്രോണിക ഉപകരണങ്ങള്‍ നികുതി വെട്ടിച്ച് കടത്തിയെന്ന് ഡി.ആര്.ഐ കണ്ടെത്തിയിരുന്നു. ഏകദേശം 28 കോടി രൂപയുടെ ഇലക്ട്രോണിക ഉപകരണങ്ങള്‍ ഇത്തരത്തില്‍ നികുതി വെട്ടിച്ച് കടത്തിയിട്ടുണ്ട്. ഒന്നരക്കോടി രൂപയുടെ ഇലക്ട്രോണിക ഉപകരണങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തിന്റെ പരിസരത്ത് വച്ചും ഒന്നരക്കോടി രൂപയുടേത് ചെന്നെയില്‍ വച്ചും ഡി.ആര്.ഐ പിടികൂടിയിരുന്നു. തുടര്‍ന്നാണ് സി.ബി.ഐ കേസെടുത്തത്.
പതിനെട്ട് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ നാല് പേര് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരാണ്. ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുഹമ്മദ് സുല്‍ത്താന്റെ ചെന്നൈയിലെ ഷോപ്പിലേക്കാണ് കൊണ്ടു വരുന്നത്. ഇവിടെ നിന്നും ഇത് ചെന്നൈയില്‍ വീവിധ കച്ചവടസ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യും. മുഹമ്മദ് സുല്‍ത്താന്റെ മകന് കാജാ മൊയ്തീനും ഭാര്യയുടെ സഹോദരിയുടെ മകന് രാജറലിയും ഈ കേസില്‍ പ്രതികളാണ്.
മുഹമ്മദ് സുല്‍ത്താനെ അറസ്റ്റ് ചെയ്ത വാര്‍ത്ത വന്നതോടെ കാജാ മൊയ്തീനും രാജറാലിയും ഒളിവില്‍ പോയതായി സി.ബി.ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: