ആലുവ: ആലുവ റൂറല്‍ എസ്പി സ്ഥാനത്തുനിന്നും ഹര്‍ഷിത അട്ടല്ലൂരിയെ മാറ്റിയത് വരാപ്പുഴ പീഡനക്കേസുമായി ബന്ധപ്പെട്ട ചിലരെ രക്ഷപ്പെടുത്താനെന്നാക്ഷേപം. മണല്മാഫിയയ്ക്കെതിരെയും ശക്തമായ നിലപാടെടുത്തതിനാല്‍ ആലുവായിലെ ക്രമസമാധാനനില വലിയൊരുപരിധിവരെ മെച്ചപ്പെട്ടതുമാണ്. പലാരാഷ്ട്രീയ നേതാക്കളുടുയെ സിമന്ത പുത്രിയായ ശോഭാജോണിനെ വരാപ്പുഴ പീഡനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതോടെയാണ് ഹര്‍ഷിത പലരുടെയും കണ്ണിലെ കരടായിമാറിയത്. ഈ കേസില്‍ ഇനി ചിലര്‍കൂടി അറസ്റ്റിലാകാനുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളുമായി ഹര്‍ഷിത മുന്നോട്ടു പോയതാണ് ഇവരെ സ്ഥലംമാറ്റുന്നതിന് കാരണമാക്കിയതെന്നതാണ് ആക്ഷേപം. ഇതിനിടെ ഹര്‍ഷിതയെ സ്ഥലംമാറ്റിയതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്ജിയുമെത്തിയിട്ടുണ്ട്. വരാപ്പുഴ- പറവൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു തദ്ദേശ സ്വയംഭരണ പ്രതിനിധിയെ അറസ്റ്റ് ചെയ്യാനൊരുമ്പെട്ടതും അട്ടല്ലൂരിക്ക് വിനയായി. ഇതാണ് പെട്ടെന്നുള്ള മാറ്റത്തിന് കാരണമാക്കിയതെന്നും അറിയുന്നു. ഹര്‍ഷിത മാറിയതോടെ ആലുവായില്‍ വീണ്ടും മണല്‍ മാഫിയ സജീവമായേക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. മാഫിയകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ചില പോലീസ് ഓഫീസര്‍മാരെയും ഹര്‍ഷിത നിലയ്ക്കുനിര്ത്തിയിരുന്നതാണ്. ശോഭാജോണിന് ജാമ്യം ലഭിച്ചാല്‍ ഗുണ്ടാനിയമപ്രകാരം വീണ്ടും പ്രയോഗിച്ചാല്‍ വരാപ്പുഴ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട പല പ്രമുഖരുടെയും പേരുകള്‍ വെളിപ്പെടുത്തുമെന്ന് ശോഭ ഭീഷണിമുഴക്കിയിരുന്നു. ഇതാണ് അട്ടല്ലൂരിയെ മാറ്റാന്‍ പ്രധാനകാരണമാക്കിയെതെന്ന് ആക്ഷേപമുണ്ട്. ഇതിനിടെ ജില്ലയിലെ ഒരു മുന്‍സിപ്പല്‍ ചെയര്‍മാനെതിരെ വരാപ്പുഴ ആരോപണത്തില്‍ പങ്കുണ്ടെന്ന് ഒരു വ്യക്തി പത്രസമ്മേളനത്തില്‍ പ്രസ്താവനയും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: