എരുമേലി : ആന്ധ്രാപ്രദേശ് കടപ്പ ജില്ലയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പരമ്പരാഗത കാനനപാതയില്‍ അന്നദാനം വിതരണം ചെയ്യുന്നതിന് സഹായിച്ച നാട്ടുകാരനെതിരെ പോലീസ് കേസ് എടുത്തു. ഇരുമ്പൂന്നിക്കര ചരളയില്‍ സി.ജി. സദാനന്ദനെതിരെയാണ് എരുമേലി പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ൮ വര്‍ഷമായി പേരൂര്ത്തോട്ടിലും മറ്റുമായി തീര്‍ത്ഥാടകര്‍ അന്നദാനം നടത്തിവരികയാണ്. തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത് സദാനന്ദനാണ്. എന്നാല്‍ കഴിഞ്ഞവര്‍ഷവും പഞ്ചായത്തംഗത്തിണ്റ്റെ പിന്തുണയോടെ അന്നദാനത്തിനെതിരെ ചില ഹോട്ടലുകാര്‍ രംഗത്തെത്തിയതാണ് സംഭവത്തിന് തുടക്കം. കഴിഞ്ഞ ൧൨, ൧൩ തീയതികളില്‍ സദാനന്ദന് അന്നദാനം നടത്തിയിരുന്നു. അന്നദാനത്തിനുപയോഗിച്ചിരുന്ന ഇല നിക്ഷേപിക്കുവാന്‍ മുന്‍ പഞ്ചായത്തംഗത്തിണ്റ്റെ ശ്രമഫലമായി മാലിന്യം നിക്ഷേപിക്കുന്നതിന് രണ്ടുവീപ്പകള് കൊടുത്തിരുന്നു. എരുമേലിയില്‍ നിന്നും ആരോഗ്യവകുപ്പിണ്റ്റെ വിശുദ്ധി സേനാംഗങ്ങളാണ് മാലിന്യങ്ങള്‍ നീക്കിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം പഞ്ചായത്തംഗവും പ്രസിഡണ്റ്റും മറ്റംഗങ്ങളും ചേര്‍ന്ന് വീപ്പ മോഷണം പോയി എന്നു കാട്ടി പോലീസില്‍ പരാതി നല്കി. ഇതിനിടെ രണ്ടു ദിവസം മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നുമില്ല. വീപ്പകള്‍ പിന്നീട് പേരൂര്‍ത്തോട്ടില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു. പരാതി പരിശോധിക്കാനെത്തിയ പോലീസ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിനെതിരെ സദാനന്ദനെതിരെ കേസെടുക്കുകയായിരുന്നു. മാലിന്യങ്ങള്‍ നീക്കാതെ സദാനന്ദനെതിരെ മാലിന്യം നീക്കിയില്ലെന്ന കാരണം കാട്ടി കേസെടുക്കാന്‍ ബോധപൂര്‍വ്വം നടത്തിയ ഗൂഢാലോചനയാണെന്ന് ഹിന്ദുഐക്യവേദി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ സീസണില്‍ ഭരണസമിതി നിരവധി കാര്യങ്ങളില്‍ ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സദാനന്ദന്, മനോജ് എസ്.നായര്‍, ഹരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: