പാലാ : ഒരു നൂറ്റാണ്ട് മുമ്പ് നടന്ന സാമൂഹ്യ പരിഷ്കരണനടപടികള്‍ ഇന്നും ഹൈന്ദവ സമൂഹത്തിന് ആവശ്യമായി വന്നിരിക്കുകയാണെന്ന് ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ് പറഞ്ഞു. മീനച്ചില്‍ നദീതടഹിന്ദുമഹാസംഗമത്തില് ഇന്നലെ നടന്ന ഹിന്ദു നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാമി വിവേകാനന്ദണ്റ്റെ ൧൫൦-ാമത് ജയന്ത് ആഘോഷം ക്ഷേത്രപ്രവേശന വിളംബരത്തിന് മുക്കാല്‍ നൂറ്റാണ്ട്, ശ്രീമൂലനഗരം പ്രജാസഭയില്‍ അയ്യങ്കാളി നടത്തിയ പ്രസംഗത്തിണ്റ്റെ നൂറാം വര്‍ഷം, പന്തിഭോജനം നടന്നിട്ട് ഒരു നൂറ്റാണ്ട് എന്നിങ്ങനെ രണ്ടായിരത്തി പന്ത്രണ്ട് ചരിത്രപ്രാധാന്യമേറിയ വര്‍ഷമാണ്. ഹിന്ദുസമൂഹത്തിണ്റ്റെ നവോത്ഥാനത്തിനും പുനരേകീകരണത്തിനും ഏറ്റ വും അനുയോജ്യമായ സന്ദര്‍ഭം. ഇതര മതവിഭാഗങ്ങളും ഭരണാധികാരികളും ഹൈന്ദവ സമൂഹത്തോട് കാണിക്കുന്ന വേര്തിരിവുകലും എതിര്‍പ്പുകളും നാം തിരിച്ചറിയണം. ഏറ്റവുമൊടുവില്‍ പറഞ്ഞു പതിഞ്ഞ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടുമുയര്‍ത്തി സമരരംഗത്തേക്കിറങ്ങുന്നവര് ശബരിമലയാത്ര കഴിഞ്ഞുമടങ്ങുന്ന തീര്‍ത്ഥാടകരെ ഏതുവിധേനയും ദ്രോഹിക്കുക എന്ന നയമാണ് സ്വീകരിക്കുന്നത്. ഈ ഗൂഢാലോചന നമ്മള് മനസ്സിലാക്കണം. ൧൮ലെ നിര്‍ദ്ദിഷ്ട ഹര്ത്താ ല്‍ ഏതാനും ദിവസം കൂടി മുന്നോട്ട് മാറ്റിവച്ചു എന്നു കരുതി ഇവിടെ ഒന്നും സംഭവിക്കില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന അയ്യപ്പഭക്തര്‍ക്ക് കഴിയുന്നത്ര ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാന്‍ ചില ന്യൂനപക്ഷ സംഘടനകള്‍ നടത്തിയ ഗൂഢാലോചനയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജാതി ഭേദങ്ങള്‍ക്കപ്പുറം ഒന്നായി മാറുന്ന ഹിന്ദു സമാജത്തെ ഒരു തരത്തിലും പിന്നോട്ടടിക്കാനാവില്ലെന്ന് വെല്ലുവിളി ഉയര്ത്തു ന്നവര്ക്കറിയാം. അതുകൊണ്ടുതന്നെ ഈ സമൂഹത്തെത പല തട്ടുകളാക്കി തമ്മിലടിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ വിവിധ സമുദായ നേതാക്കളായ അഡ്വ. കെ.എം.സന്തോഷ്കുമാര്‍, അഡ്വ. ടി.എസ്.ജയകുമാര്‍, കെ.എന്‍. ഭാസ്കരന്, കെ.ടി.അനില്‍കുമാര്‍, മണി തൃക്കോതമംഗലം, രാധാകൃഷ്ണവാര്യര്‍, വി.എന്‍.വിജയന്, എം.വി.ബാബു, പി.ജി.വിശ്വംഭരന്, വി.സി. രഘുപ്പിള്ള, വി.എസ്. മണി, കെ.പി.ദാമോദരന്‍, അജികുമാര്‍ താളാശേരി, പ്രവീണ്‍ കെ.നമ്പൂതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു. അഡ്വ. ജി.അനീഷ് സ്വാഗതവും കെ.ആര്. വിനേഷ് നന്ദിയും പറഞ്ഞു. രാവിലെ ബ്രഹ്മചാരി മനോജിണ്റ്റെ നേതൃത്വത്തില്‍ വിദ്യാഗോപാല പൂജ നടന്നു. പ്രതിഭാസംഗമം രാജന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈകിട്ട് ശ്രുതിലയ സന്ധ്യ, മകരവിളക്ക് മഹോത്സവം, ദീപക്കാഴ്ച എന്നിവ നടന്നു.സത്സംഗ സമ്മേളനത്തില്‍ ഭാരതീയ വിദ്യാനികേതന്‍ തൃശൂറ് ജില്ലാ ജോയിണ്റ്റ് സെക്രട്ടറി ഒ.എസ്.സതീഷ് പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: