ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി അശ്വനി കുമാര്‍ പറഞ്ഞു. അണക്കെട്ടില്‍ പഠനം നടത്തിയ ശാസ്ത്ര സാങ്കേതിക വകുപ്പിലെ വിദഗ്ദ്ധര്‍ ഡാം സുരക്ഷിതമാണെന്ന റിപ്പോര്‍ട്ടാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെങ്കിലും വിദഗ്ധര്‍ നല്കിയ റിപ്പോര്‍ട്ട് ഇതാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ആവശ്യമെങ്കില്‍ ഇനിയും കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
റിക്റ്റര്‍ സ്കെയിലില്‍ 6 തീവ്രതയുള്ള ഭൂചലനമുണ്ടായാല്‍ അണക്കെട്ട് തകരുമെന്നു റൂര്‍ക്കി ഐഐടി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തില്‍ ഭൂചലനമുണ്ടായാല്‍ അണക്കെട്ടു നിലനില്ക്കുമോയെന്നാണു മെട്രൊളജിക്കല് വകുപ്പു പഠനം നടത്തിയത്.
അതേസമയം നിരുത്തരവാദപരമായ പ്രസ്താവനയാണു കേന്ദ്രമന്ത്രി നടത്തിയതെന്നു ജലവിഭവ മന്ത്രി പി.ജെ. ജോസഫ് പ്രതികരിച്ചു. പ്രസ്താവനയെ തള്ളികളയുന്നുവെന്നും ഇത്തരക്കാരെ നിയന്ത്രിക്കാന്‍ എ.കെ. ആന്റണി അടക്കമുള്ള കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഇടപെടണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: