കൊച്ചി: കേരള കോണ്‍ഗ്രസി(ബി)ലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുസ്ലീം ലീഗ് ഇടപെടുമെന്ന് മന്ത്രി എന്‍.കെ മുനീര്‍ പറഞ്ഞു. വിവാദങ്ങള്‍ യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിച്ചിട്ടില്ലെന്നും മുനീര്‍ വ്യക്തമാക്കി. യു.ഡി.എഫ് മന്ത്രിമാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നും മുനീര്‍ പറഞ്ഞു.
മന്ത്രിമാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടായതാണെന്നും എന്നാല്‍ വി.എസിന്റെ കാര്യത്തില്‍ അങ്ങനെയല്ലെന്നും മുനീര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: