ചെന്നൈ: കൊച്ചി വഴി ശ്രീലങ്കന്‍ പൗരന്മാരെ ഓസ്ട്രേലിയയിലേക്കു കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. എല്‍.ടി.ടി.ഇയുടെ മുന്‍ പ്രവര്‍ത്തകനായ സന്ദൂരനെ കൊച്ചിയില്‍ നിന്നുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
ചെന്നൈയിലെ ചെങ്കല്‍പേട്ട കോളനിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 2011 സെപ്റ്റംബര്‍ എട്ടിന് കൊച്ചിയില്‍ ഒളിച്ചു താമസിച്ചിരുന്ന 15 ശ്രീലങ്കയ്ക്കാരെ കൊച്ചി പോലീസ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: