പയ്യന്നൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി.ജയരാജന് തുടരും. ആറു പുതുമുഖങ്ങലെ ഉള്‍പ്പെടുത്തിയ ജില്ലാ കമ്മിറ്റിയില്‍ സി.കെ.പി പത്മനാഭനെ ഒഴിവാക്കി. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എ.എന്‍.ഷംസീര്‍, വി.ശിവദാസന്‍, കൃഷ്ണന്, പി.വി.ഗോപിനാഥ്, കെ.ലീല, സി.ബാലന് എന്നിവരെയാണ് പുതിയതായി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.
54 സംസ്ഥാന പ്രതിനിധികളെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഐകകണ്ഠേനയാണ് പ്രതിനിധി സമ്മേളനം പാനല്‍ അംഗീകരിച്ചത്. കെ.കെ രാഗേഷ്, കെ.കെ ഷൈലജ, കെ.പി സഹദേവന് എന്നിവരെ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചര്‍ച്ചയില്‍ കണ്ണൂരിലെ സി.പി.എം നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
മൈക്രോചിപ്പ് ഉപയോഗിച്ച് വാര്‍ത്ത ചോര്‍ത്താന്‍ ശ്രമിച്ചതിന് പിന്നില്‍ രണ്ട് ചാനലുകളുടെയും ഒരു പത്രത്തിന്റെയും പ്രവര്‍ത്തകരാണെന്നും പി.ജയരാജന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: