തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് മനസിലാക്കുന്നതിന് ഡാം ബ്രേക്കിംഗ് അനാലിസിസ് പഠനം നടത്തിയ റൂര്‍ക്കി ഐ.ഐ.ടി കരട് റിപ്പോര്‍ട്ട് കേരള സര്‍ക്കാരിന് സമര്‍പ്പിച്ചു. ജലവിഭവ വകുപ്പിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഡാം തകര്‍ന്നാലുണ്ടാകാവുന്ന ആഘാതങ്ങളെ കുറിച്ച് ഡാം ബ്രേക്കിംഗ് അനാലിസിസ് നടത്താതെ പറയാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു. മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കി വരെയുള്ള പ്രദേശങ്ങളിലുണ്ടാകാവുന്ന ആഘാതങ്ങളാണ് പഠനവിധേയമാക്കിയിരിക്കുന്നത്.
ഡാം തകര്‍ന്നാല്‍ എത്ര സമയം കൊണ്ട് മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കിയിലും സമീപ പ്രദേശങ്ങളിലും എത്തുമെന്നതാണ് റൂര്‍ക്കിയിലെ വിദഗ്ദ്ധര്‍ പ്രധാനമായും പരിശോധിച്ചത്. ഈ പ്രദേശങ്ങളിലെ ഭൂമിയുടെ ചരിവ് അനുസരിച്ചാണ് വെള്ളത്തിന്റെ ഒഴുക്കിന്റെ ഗതിയും ശക്തിയും നിര്‍ണയിച്ചിരിക്കുന്നത്.
ഈ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ദ്ധര്‍ പഠിച്ച ശേഷം അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. നാലു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് റൂര്‍ക്കി ഐ.ഐ.ടി വിദഗ്ദ്ധരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: