കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരായ കേസ് പുനഃപരിശോധിക്കണമെന്ന് ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. ഉന്നതനായ വ്യക്തിയെക്കൊണ്ടോ കമ്മിറ്റിയെക്കൊണ്ടോ കേസ് ശരിയായ രീതിയില്‍ പരിശോധിക്കുകയും വി.എസിന് പറയാനുള്ളത് കേള്‍ക്കുകയും ചെയ്തെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനത്തില്‍ എത്താന്‍ കഴിയൂവെന്നും ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞു.
കേസിന്റെ കാര്യത്തില്‍ വി.എസ് എടുത്ത നടപടി ശ്ലാഘനീയമാണെന്നും കൃഷ്ണയ്യര്‍ കൊച്ചിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: