കണ്ണൂര്‍: കണ്ണൂര്‍ സി.പി.എം ജില്ലാസമ്മേളനത്തില്‍ മൈക്രോ ചിപ്പ് ഉപയോഗിച്ച് വാര്‍ത്ത ചോര്‍ത്താല്‍ ശ്രമിച്ചുവെന്ന് ജില്ലാ സെക്രട്ടറി പി.ജയരാജന് പറഞ്ഞു. കഴിഞ്ഞദിവസം പിണറായി വിജയന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പുറത്ത് പോയ ഉടനെയാണ് മൈക്രോ ചിപ്പ് ഘടിപ്പിച്ച ഉപകരണം റെഡ് വോളന്റിയറുടെ ശ്രദ്ധയില്‍പ്പെട്ടതെന്നും ജയരാജന് വിശദീകരിച്ചു.
വാര്‍ത്തകള്‍ കൊടുക്കുന്നത് തെറ്റാണെന്ന് പറയുന്നില്ല. അത് നിങ്ങളുടെ ജോലിയാണ്. പക്ഷേ അതിനായി തെറ്റായ വഴികള്‍ ഉപയോഗിക്കരുതെന്ന് ജയരാജന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്ത ചോര്‍ത്താന്‍ ശ്രമിച്ചയാള്‍ ആരെന്ന് ഞങ്ങള്‍ക്ക് മനസിലായി. എന്നാല്‍ അയാളെ പിടികൂടാന്‍ കഴിഞ്ഞില്ല. സമ്മേളനം കഴിയുന്നതിന് മുമ്പ് ആളെ പിടികൂടാന്‍ കഴിയുമെന്നും ജയരാജന് പറഞ്ഞു.
പാര്‍ട്ടിസമ്മേളനങ്ങള്‍ രഹസ്യ സ്വഭാവമുള്ളതാണ്. അതുകൊണാണ് അടച്ചിട്ട മുറിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്നും ജയരാജന് വ്യക്തമാക്കി. പയ്യന്നൂര്‍ അയോധ്യാ ഓഡിറ്റോറിയത്തിലെ ഐ.വി.ദാസ് നഗറിലാണ് സമ്മേളനം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: