ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പിന്തുണയുമായി സി.പി.എം അവയിലബിള്‍ പോളിറ്റ്ബ്യൂറോ. വി.എസിനെതിരായ വിജിലന്‍സ് കേസ് രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടില്‍ ഉറച്ച് നില്ക്കാന് സി.പി.എം പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. ഇപ്പോള്‍ അദ്ദേഹം രാജി വയ്ക്കേണ്ടതില്ലെയോഗം തീരുമാനിച്ചു.
കഴിഞ്ഞ ദിവസം സീതാറാം യെച്ചൂരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ അതേ കാര്യം തന്നെയാണ് അവയിലബിള്‍ പോളിറ്റ് ബ്യൂറോയും കൈക്കൊണ്ടത്. വി.എസിനെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. യു.ഡി.എഫ് സര്‍ക്കാര്‍ വച്ച ഒരു ഉദ്യോഗസ്ഥന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് അനുസരിച്ചുള്ള റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ എഫ്.ഐ.ആര് മാത്രമെ സമര്‍പ്പിച്ചിട്ടുള്ളു. കുറ്റപത്രം വരുമ്പോള്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കാമെന്നും പോളിറ്റ് ബ്യൂറോ വിലയിരുത്തി.
പി.ബി തീരുമാനം സംസ്ഥാന ഘടകത്തെ അറിയിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. സി.പി.എം ജനറല്‍ സെക്രട്ടറി, പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന് പിള്ള, സീതാറാം യെച്ചൂരി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
കുറ്റപത്രം സമര്‍പ്പിച്ചാല്‍ രാജി വയ്ക്കാന്‍ അനുവദിക്കണമെന്നാണ് വി.എസ് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുനത്. വി.എസ് രാജി വയ്ക്കുകയാണെങ്കില്‍ യു.ഡി.എഫ് മന്ത്രിസഭയിലെ അംഗങ്ങളും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപാര്‍ട്ടികള്‍ പ്രക്ഷോഭം തുടരാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: