തിരുവനന്തപുരം: വിദേശത്ത് നിന്നും കാറുകള്‍ കടത്തി നികുതിയിനത്തില്‍ കോടികള്‍ വെട്ടിച്ച അലക്സ് സി. ജോസഫ് കൊഫോപോസ ഉപദേശക സമിതിക്ക് മുമ്പാകെ ഹാജരായി. അലക്സിന്റെ കരുതല്‍ തടങ്കല്‍ തുടരണമെന്ന് ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ)സമിതിയോട് ആവശ്യപ്പെട്ടു.
അലക്സിനെ കരുതല്‍ തടങ്കലില്‍ നിന്നും മോചിപ്പിക്കാതിരിക്കാനുള്ള തെളിവുകള്‍ ഡിആര്‍ഐ സമിതിക്ക് മുമ്പാകെ ഹാജരാക്കി. അനധികൃതമായി കാറുകള്‍ കടത്തിയതിന്റെ തെളിവുകള്‍, നാല് വ്യാജ പാസ്പോര്ട്ടുകള്, വിദേശ ബന്ധങ്ങള്‍, അലക്സ് നടത്തിയ വിദേശ യാത്രകള്‍ എന്നിവയാണ് തെളിവുകളായി ഡി.ആര്.ഐ സമിതിക്ക് മുമ്പാകെ നല്‍കിയത്.
തനിക്കെതിരെ കള്ളക്കേസാണ് ചുമത്തിയിരിക്കുന്നതെന്ന് അലക്സ് സമിതിയെ അറിയിച്ചു. രാണ്ടാഴ്ചയ്ക്കുള്ളില് കൊഫോപോസ ഉപദേശക സമിതി ഉത്തരവിറക്കം. അതിന് ശേഷമേ അലക്സ് കരുതല്‍ തടങ്കലില്‍ തുടരുമോ എന്ന കാര്യത്തില്‍ തീരുമാനമാകൂ.
ദല്‍ഹിയില്‍ നിന്നുള്ള മൂന്ന് പ്രമുഖ അഭിഭാഷകരാണ് അലക്സിന് വേണ്ടി ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: