ന്യൂദല്‍ഹി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് മാറ്റിവച്ച പതിനഞ്ചാമത് ഇന്ത്യ-ചൈന പ്രതിനിധിതല ചര്‍ച്ച ജനുവരി 16, 17 തീയതികളില്‍ ദല്‍ഹിയില്‍ നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ്ശങ്കര് മേനോന് ആണ് ഇന്ത്യന്‍ സംഘത്തെ നയിക്കുക.
സ്റ്റേറ്റ് കൗണ്‍സിലര്‍ ദായ് ബിംഗോ ആണ് ചൈനയെ നയിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ കൂടാതെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങള്‍ക്കും താല്പര്യമുള്ള ആഗോള വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.
കഴിഞ്ഞ വര്‍ഷം നവംബര്‍ 28, 29 തീയകളിലായിരുന്നു യോഗം നടക്കേണ്ടിയിരുന്നത്. എന്നാല്‍ അന്ന് നടന്ന ഗ്ലോബല്‍ ബുദ്ധിസ്റ്റ് കോണ്ഗ്രഗേഷന് ചടങ്ങില്‍ ദലൈലാമ പങ്കെടുക്കുന്നതിനാലാണ് ചൈന ചര്‍ച്ചയില്‍ നിന്ന് മാറിയത്. ദലൈലാമയുടെ പ്രസംഗം റദ്ദാക്കണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യ വഴങ്ങിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: