ന്യൂദല്‍ഹി: വാര്‍ത്താസമ്മേളനത്തിനിടെ യോഗഗുരു ബാബാ രാംദേവിന്റെ മുഖത്ത് മഷി കുടഞ്ഞു. ദല്‍ഹി സ്വദേശിയായ കമ്രാന്‍ സിദ്ദിഖി എന്നയാളാണ് മഷി കുടഞ്ഞത്. ഇയ്യാളെ രാംദേവിന്റെ അനുയായികള്‍ പിടികൂടി പോലീസിന് കൈമാറി.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണത്തിനെതിരെ നടത്താനുദ്ദേശിക്കുന്ന പ്രചരണ പരിപാടികള്‍ വിശദീകരിക്കാനാണ് രാംദേവ് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തത്. വാര്‍ത്താ സമ്മേളനത്തിനിടെ പെട്ടെന്ന് കമ്രാന്‍ രാംദേവിന്റെ മുഖത്തേയ്ക്ക് കറുത്ത മഷി കുടയുകയായിരുന്നു. ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യ സ്വാമിയുടെ സമീപത്ത് ഇരിക്കുകയായിരുന്ന രംദേവിന്റെ ഇടതു കണ്ണിലാണ് മഷി വീണത്.
രാംദേവിന്റെ അനുയായികളുമായുള്ള പിടിവലിയില്‍ കമ്രാന്റെ ഉടുപ്പ് കീറുകയും ചുണ്ടുകളില്‍ നിന്നും രക്തം പൊട്ടിയൊഴുകുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് കമ്രാന്‍ വാര്‍ത്താ സമ്മേളന ഹാളില്‍ കമ്രാന്‍ കടന്നത്. കൈയില്‍ ഒരു വോക്കി ടോക്കി ഉണ്ടായിരുന്നതിനാല്‍ ആര്‍ക്കും ഒരു സംശയവും തോന്നിയില്ല.
ഒരു എന്‍.ജി.ഒ സംഘടനയുടെ നേതാവായ കമ്രാന്‍, ബട്ലാ ഹൗസ് ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: