ന്യൂദല്‍ഹി: ശമ്പളവും ആനുകൂല്യങ്ങളും യഥാസമയം ലഭിക്കില്ലെന്നാരോപിച്ച് എയര്‍ ഇന്ത്യയിലെ ഒരു വിഭാഗം പൈലറ്റുമാര്‍ പണിമുടക്ക് ആരംഭിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. 125ല്‍പരം പൈലറ്റുമാര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാതെ വിട്ടുനില്‍ക്കുന്നു. സമരം എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വ്വീസുകളെ സാരമായി ബാധിച്ചു.
രണ്ട് മാസമായി ശമ്പളവും അഞ്ച് മാസമായി അലവന്‍സും ലഭിക്കുന്നില്ലെന്ന് പൈലറ്റുമാര്‍ ആരോപിച്ചു. ഇത് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് പൈലറ്റുമാര്‍ വ്യക്തമക്കിയിട്ടുണ്ട്. ദല്‍ഹിയില്‍ നിന്നും പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ 18 വിമാനസര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. മറ്റ് പല സര്‍വ്വീസുകളുടെയും സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മുംബൈയിലും കൊല്‍ക്കത്തയിലും സമരം വിമാനസര്‍വ്വീസുകളെ ബാധിച്ചു.
സമരമാണെന്ന് കാണിച്ച് പൈലറ്റുമാര്‍ നോട്ടീസൊന്നും നല്‍കിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ സി.എം.ഡി രോഹിത് നന്ദന് അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. പൈലറ്റുമാരുടെ പ്രശ്നങ്ങള്‍ ഒരാഴ്ചയക്കുള്ളില്‍ പരിഹരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: