തിരുവനന്തപുരം: നിയമ വിരുദ്ധമായി ബന്ധുവിനു ഭൂമി പതിച്ചു നല്കി സ്വജനപക്ഷപാതം കാട്ടിയതിലൂടെ അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ അഴിമതി വിരുദ്ധ മുഖംമൂടി അഴിഞ്ഞു വീണെന്ന് കെ.പി.സി.സി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.
രാജി വയ്ക്കുന്ന കാര്യം അദ്ദേഹത്തിന് തന്നെ തീരുമാനിക്കാമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹം രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് തുടരണമോയെന്ന കാര്യം സ്വന്തം മനസാക്ഷിയോട് ചോദിക്കണം. പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടപ്പോള്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടയാളാണ് വി.എസ്. അതുമാത്രമല്ല ഇപ്പോള്‍ എല്ലാ മന്ത്രിമാരുടെയും രാജി ആവശ്യപ്പെടുന്നു.
ലാവ്ലിന് കേസ് വന്നപ്പോള്‍ പിണറായി വിജയന് സ്ഥാനമൊഴിയണമെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടയാളാണ് വി.എസ്. പോളിറ്റ്ബ്യൂറോയുടെ തീരുമാനത്തിനെതിരെ പോലും വി.എസ് ശബ്ദമുയര്‍ത്തി. ഇപ്പോഴിതാ അതേ വി.എസ് തന്നെ പി.ബിയില്‍ ശരണം തേടിയിരിക്കുന്നു. വി.എസ് രാജി നല്‍കേണ്ടത് പി.ബിക്കല്ല, സ്പീക്കര്‍ക്കാണെന്നും ചെന്നിത്തല പറഞ്ഞു.
ബന്ധു സോമനു നിയമപരമായി ഭൂമി ലഭിക്കാന്‍ അര്‍ഹതയില്ല. വിഎസിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ചട്ടങ്ങള്‍ മറികടന്ന് കളക്ടര്‍ ഭൂമി നല്‍കിയത്. ഭൂമി നല്‍കിയതിലൂടെ ഗുരുതര അഴിമതിയാണ് പുറത്തുവന്നത്. ഈ കേസില്‍ നിന്നും വി.എസ് രക്ഷപെടില്ല. 77ല്‍ സോമന് ഭൂമി കൊടുത്തതായി റെക്കാര്‍ഡുകള്‍ എങ്ങുമില്ല. പല വ്യാജരേഖകളും ചമച്ചാണ് ഭൂമി തട്ടിയെടുക്കാന്‍ ശ്രമം നടത്തിയത്.
സോമന് മാരാരിക്കുളത്ത് സ്വന്തമായി ഏക്കറു കണക്കിന് ഭൂമിയുണ്ട്. ഭാര്യയുടെ പേരിലും ഭൂമിയുണ്ട്. സ്വന്തമായി ഇരുനിലക്കെട്ടിടവും ഫാന്‍സി സ്റ്റോറുമുണ്ട്. രണ്ട് ആണ് മക്കള്‍ വിദേശത്താണ് ജോലി ചെയ്യുന്നത്.വിമുക്തഭടനു ലഭിക്കാവുന്ന ഭൂമി നല്കാന് അര്‍ഹതയുമില്ലാത്ത ആളാണ് സോമനെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: