രത്ലം: മുഹറത്തിന് ശേഷമുള്ള മുസ്ലീം പ്രാര്‍ത്ഥനാ ദിനത്തിനിടെ മധ്യപ്രദേശിലെ ജവോറയില് മുസ്ലിം ആരാധനാലയത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പന്ത്രണ്ട് പേര് മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ആറു പേര് സ്ത്രീകളും നാലു പേര് പുരുഷന്മാരുമാണ്.
സംഭവത്തെക്കുറിച്ച് കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10,000 രൂപവീതവും പരിക്കേറ്റവര്‍ക്ക് അയ്യായിരം രൂപ വീതവും അടിയന്തര സഹായം അനുവദിച്ചതായി കളക്ടര്‍ പറഞ്ഞു. പ്രാര്‍ത്ഥനാ ദിനത്തോട് അനുബന്ധിച്ച് ചെഹലം ആചാരത്തില്‍ പങ്കെടുക്കാന്‍ അര്‍ദ്ധരാത്രിക്കു ശേഷം എത്തിയവരെ പോലീസ് തടയുന്നതിനിടെയാണ് അപകടം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: