ന്യൂദല്‍ഹി: കേന്ദ്ര നിയമമന്ത്രി സല്മാന് ഖുര്‍ഷിദിനെതിരെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രധാനമന്ത്രിക്ക് പരാതി നല്കി. തെരഞ്ഞെടുപ്പ് കമ്മീഷന് മേല്‍ അധികാരം കയ്യാളാന്‍ ശ്രമിക്കുന്ന ഖുര്‍ഷിദിന്റെ നടപടിക്കെതിരെയാണ് പരാതി.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ യാത്രയുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പിടുന്നതിന്റെ പേരില്‍ കമ്മീഷന് മേല്‍ നിയമമന്ത്രാലയത്തിന് നിയന്ത്രണാധികാരം ഉണ്ടെന്ന് അടുത്തയിടെ ഒരു ടിവി അഭിമുഖത്തില്‍ ഖുര്‍ഷിദ് നടത്തിയ പരാമര്‍ശമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ ചൊടിപ്പിച്ചത്. ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളെ വിലകുറച്ച് കാണാന്‍ ഖുര്‍ഷിദ് ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി മന്മോഹന്സിംഗിന് നല്കിയ പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷി കുറ്റപ്പെടുത്തി. കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സല്മാന് ഖുര്‍ഷിദ് തെര. കമ്മീഷന്റെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുന്നത്. ഫറൂഖാബാദില്‍ സ്ഥാനാര്‍ത്ഥിയായ ഭാര്യ ലൂയിസിനുവേണ്ടി പ്രചാരണം നടത്തവെ യുപിയിലെ ന്യൂനപക്ഷങ്ങള്‍ക്ക് 9 ശതമാനം ഉപസംവരണം വാഗ്ദാനം ചെയ്ത ഖുര്‍ഷിദിന് തെര. കമ്മീഷന് കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് വാദിച്ച നിയമമന്ത്രി 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ നല്‍കിയിരിക്കുന്ന വാഗ്ദാനമാണിതെന്ന് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: