കോഴിക്കോട്: മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് നിയമവിരുദ്ധമായി ഭൂമി പതിച്ചുനല്കിയതിന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ഒന്നാം പ്രതിയും അന്നത്തെ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രനെ രണ്ടാം പ്രതിയുമാക്കി വിജിലന്‍സ് പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്) രജിസ്റ്റര്‍ ചെയ്തു.
കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പി പി.കുഞ്ഞിരാമന് ആണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. അഴിമതി നിരോധന നിയമത്തിലെ പതിമൂന്നാം വകുപ്പ് , ഐ.പി.സി 120ബി, 420, 201 എന്നീ വകുപ്പുകള്‍ പ്രകാരമാണ് വി.എസിനെതിരെ കേസെടുത്തിരിക്കുന്നത്. ഗൂഢാലോചന, വഞ്ചനാക്കുറ്റം, തെളിവ് നശിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.
കേസില്‍ വിഎസിനെ ഒന്നാം പ്രതിയാക്കാന്‍ വിജിലന്‍സ് ഡയറക്റ്റര്‍ വേണു ഗോപാലന് നായര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു. കേസന്വേഷണവുമായി വി.എസ് നിസഹകരിച്ചതായി എഫ്.ഐ.ആറില്‍ പറയുന്നു. വിജിലന്‍സ് മൊഴിയെടുപ്പില്‍ കൃത്യമായ ഉത്തരങ്ങള്‍ നല്കാന് അദ്ദേഹം വിസമ്മതിച്ചു. സ്വജനപക്ഷപാതം കാട്ടിക്കൊണ്ടു സത്യപ്രതിജ്ഞ ലംഘനം നടത്തി. ഗുണഭോക്താവ് ബന്ധുവാണെന്ന വിവരം മറച്ചു വച്ചു ക്യാബിനറ്റിനെയും ഉന്നത ഉദ്യോഗസ്ഥരെയും അവിഹിതമായി ഇടപെടുത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് ദുരുപയോഗം ചെയ്തു. ഇത്തരം കുറ്റങ്ങള്‍ക്കാണു തെളിവു നശിപ്പിക്കല്‍, വഞ്ചനക്കുറ്റം തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചേര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: