കണ്ണൂര്‍: വി.എസ് അച്യുതാനന്ദന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് രംഗത്ത്. പ്രതിപക്ഷ നേതാവായിരിക്കാന്‍ വി.എസ് അച്യുതാനന്ദന് അര്‍ഹതയില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ചോദിച്ച പിണറായി വി.എസിനെതിരായ കേസ് നിയമപരമായി നേരിടുമെന്നും പറഞ്ഞു.
കണ്ണൂര്‍ സി.പി.എം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസിനെതിരെ ഇപ്പോള്‍ എഫ്.ഐ.ആര് മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതൊരു പ്രാഥമിക നടപടി മാത്രമാണ്. വിശദമായ അന്വേഷണ നടക്കേണ്ടിയിരിക്കുന്നു. ഇതിന് മുമ്പ് രാജി ആവശ്യപ്പെടുന്നത് എന്തടിസ്ഥാനത്തിലാണ്. നേരത്തെ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ എന്തുകൊണ്ട് രാജിവച്ചില്ലെന്നും പിണറായി ചോദിച്ചു.
അന്വേഷണത്തിന് മുമ്പ് കേസില്‍ പ്രതിയായവരെ മന്ത്രിയായി വാഴിച്ചവര്‍ക്ക് രാജി ആവശ്യപ്പെടാന്‍ എന്താണ് അവകാശമെന്നും പിണറായി ചോദിച്ചു. കേസിന്റെ പേരു പറഞ്ഞ് ആരും വിരട്ടാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: