ന്യൂദല്‍ഹി: വി.എസ് അച്യുതാനന്ദനെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു എന്നതിന്റെ പേരില്‍ വി.എസ് അച്യുതാനന്ദന് സ്ഥാനം രാജിവെക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന്റെ പ്രതികാര നടപടിക്ക് കേസിന്റെ പേരില്‍ വി.എസിനെ ഇരയാക്കുകയാണ്. ഇടപാടു വഴി വിഎസ് സാമ്പത്തിക ലാഭമുണ്ടാക്കിയിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ പ്രതികാര നടപടിയായി എടുത്ത തീരുമാനമാണിത്. ഇതിനെ രാഷ്ട്രീയമായി നേരിടും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെ ആര്‍ക്കും ഇതിനുള്ള ധാര്‍മ്മിക അവകാശമില്ലെന്നും ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് യെച്ചൂരി പ്രതികരിച്ചു. എന്നാല്‍ പിബി ഇതു സംബന്ധിച്ച ഔദ്യോഗിക പ്രതികരണം നടത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: