ന്യൂദല്‍ഹി: ഇസ്ലാമിക ഭീകരസംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ നിരോധനം രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം നിയമമന്ത്രാലയം അംഗീകരിക്കുകയായിരുന്നു. നിരോധനം ഫെബ്രുവരി 7ന് അവസാനിക്കാനിരിക്കെയാണ് പുതിയ നടപടി.
ദല്‍ഹി ഹൈക്കോടതിയുടെ ട്രിബ്യൂണല്‍ നിരോധനം ശരിവെക്കേണ്ടതുണ്ട്. ‘സിമി’യുടെ നിരോധനം നീട്ടുന്നതില്‍ നിയമപരമായി തടസ്സമൊന്നുമില്ലെന്ന് നിയമമന്ത്രാലയം അറിയിച്ചതായാണ് വിവരം. രാജ്യത്ത് നടന്ന വിവിധ ഭീകരാക്രമണങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയാണ് 2001-ല്‍ സിമിയെ നിരോധിച്ചത്. ഇതിന്ശേഷം രണ്ട് വര്‍ഷം കൂടുമ്പോള്‍ നിരോധനം നീട്ടുകയായിരുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ‘സിമി’ ഇപ്പോഴും സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: