ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയില്‍ കേരളം പുതിയ സത്യവാങ്മൂലം നല്കി. സ്റ്റാന്റിംഗ് കോണ്‍സല്‍ അഡ്വ. രമേഷ് ബാബുവാണ് ഉന്നതാധികാര സമിതിയില്‍ കേരളത്തിന് വേണ്ടി സത്യവാങ്മൂലം നല്‍കിയത്. ഇരു സംസ്ഥാനങ്ങളും വെള്ളം പങ്കുവെക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിക്ക് തീരുമാനമെടുക്കാം. തമിഴ്നാട് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ കേരളത്തിനും അവകാശമുണ്ടെന്ന കാര്യത്തില്‍ ന്യായമായ തീരുമാനം സുപ്രീംകോടതി എടുക്കണമെന്നും സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ അണക്കെട്ടിലെ ജലസംഭരണി വിനോദ സഞ്ചാര ആവശ്യത്തിന് ഉപയോഗിക്കാനും മത്സ്യബന്ധനം നടത്താനും കേരളത്തിന് അധികാരമുണ്ടാകണം. ബലക്ഷയം സംബന്ധിച്ച് ശാസ്ത്രീയ തെളിവുകള്‍ ഇല്ലെങ്കിലും അണക്കെട്ട് ഡി കമ്മീഷന് ചെയ്യാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്നും സത്യവാങ്മൂലത്തില്‍ കേരളം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: