പുണ്യതത്ത്വങ്ങള് നിറഞ്ഞതാണ് പ്രകാശപൂരിതമായ ജീവിതം. ആദ്യം ബുദ്ധിപൂര്‍വം സ്വയം നോക്കിക്കാണാന്‍ പഠിക്കുക. ഒരു വ്യക്തിയെന്ന് പറയുന്നത് ശരീരം മാത്രമല്ല, വികാരങ്ങളും മനസ്സും ചേര്‍ന്നതാണ്. നമ്മളില്‍ നാല് പ്രധാന ഘടകങ്ങളുണ്ട്. ശരീരം , മനസ്സ്, വികാരങ്ങള്‍ , ആത്മാവ് എന്നിവ. ഇവയുടെ വികാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെങ്കില്‍ പ്രകാശം നിറഞ്ഞ കാഴ്ചപ്പാടുണ്ടാകണം. ശരീരത്തെ പോസിറ്റീവായും നെഗേറ്റെവായും കൈകാര്യം ചെയ്യാം.
ശരീരം മനസ്സ് വികാരങ്ങള്‍ ആത്മാവ് എന്നീ ഘടകങ്ങളിലെല്ലാം പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ട് വരിക. ഇതിനായി പരിശുദ്ധമായ പ്രതിബദ്ധതയുണ്ടാകണം.സാന്ത്വനപ്പെടുത്തുക എന്ന് പറഞ്ഞാല്‍ ശരീരത്തിന് വിശ്രമം നല്‍കാനും ഉത്സാഹമേകാനും പഠിക്കുക എന്നാണ്. ആദ്യം തന്നെ ശരീരത്തെ ശാന്തമാക്കാന്‍ പഠിക്കുക.ശരീരത്തിന്റെ ഓരോചലനവും ശാന്തതയോടെയായിരിക്കണം. ഭക്ഷണം കഴിക്കുമ്പോഴും കുളിക്കുമ്പോഴും നടക്കുമ്പോഴും ശരീരത്തില്‍ ബോധപൂര്‍വം ശാന്തത നിറയ്ക്കുക. ശാന്തത നിറഞ്ഞ ഊര്‍ജ്ജത്തിന് മുറിവുണക്കാനുള്ള ശക്തിയുണ്ട്
അടുത്തതായി ചെയ്യേണ്ടത് ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉത്സാഹമായിരിക്കാന് ശ്രമിക്കുക എന്നതാണ്. പുഞ്ചിരിക്കാന്‍ പഠിക്കുക. ശരീരം സന്തോഷംകൊണ്ടും പോസിറ്റീവ് ഊര്‍ജ്ജംകൊണ്ടും നിറഞ്ഞിരിക്കുന്നുവെന്ന് കരുതുക.ശരീരത്തെ സന്തോഷമായും ഉത്സാഹമായുമിരിക്കാന് പഠിപ്പിച്ചാല്‍ മുറിവുണക്കാന്‍ ശക്തിയുള്ള ഊര്‍ജ്ജം ഉല്പാദിക്കപ്പെടും.
കൂടുതല്‍ പോസിറ്റീവ് വികാരങ്ങളുണ്ടകാനായി ശീലിക്കുക. ചലിക്കുന്ന ഊര്‍ജ്ജമാണ് വികാരം. എത്ര ഭിന്നതകള്‍ ഉണ്ടെങ്കിലും സ്നേഹം നല്‍കാനും ക്ഷമിക്കാനും കരുണ ചൊരിയാനും പഠിക്കുക. ഒരു പുസ്തകത്തെ നോക്കുമ്പോഴോ സ്പര്‍ശിക്കുമ്പോഴോ നിങ്ങളുടെ വികാരകേന്ദ്രത്തില്‍ നിന്ന് സ്നേഹം ഒഴുകുന്നു. പോസിറ്റീവ് വികരാങ്ങള്ക്ക് മുറിവുണക്കാനുള്ള ശക്തിയുണ്ട്.മനസ്സ് നിറയെ ചിന്തകള്‍ മാത്രമാണ്. ഇതില്‍ പോസീറ്റീവും നെഗേറ്റെവ് ചിന്തകള്‍ ഉണ്ടാകും. ചിന്തകളെന്നു പറയുന്നത് മനസ്സിനുള്ളിലുണ്ടാകുന്ന വാക്കുകളാണ്. ഈ വാക്കുകളില്‍ മാറ്റം വരുത്തുക. ഓരോ ബുദ്ധിമുട്ടുകളും ഓരോ തരം ശസ്ത്രക്രിയകളാണ്. ഒരു വാതിലടഞ്ഞാല്‍ മറ്റൊരു വാതില്‍ തുറക്കപ്പെടും. ഇത്തരത്തില്‍ പോസിറ്റീവായ വാക്കുകള്‍ കൊണ്ട് സ്വയം ശക്തി പകരാന്‍ ശ്രമിക്കുക.മനസ്സിന്റെ കേന്ദ്രവും പോസീറ്റീവായിരിക്കണം. ഐക്യം കാണാന്‍ ശ്രമിക്കുക. തിരമാലകള്‍ പലതാണെങ്കിലും അവയിലെ വെള്ളം ഒന്നുതന്നെ. ഈ തിരമാലകള്‍ മറ്റൊന്നുമല്ല, പല പേരുകളും പല രൂപങ്ങളുമാണ്. പേരുകളും രൂപങ്ങളും പലതാണെങ്കിലും വെള്ളം ഒന്നുതന്നെയാണ്. രണ്ടാണെങ്കിലും ഒരു ഐക്യമുണ്ട്. ഇത് കാണാന്‍ പഠിക്കുക. രണ്ടല്ല, ഒന്നാണെന്ന് പറയുമ്പോള്‍ രണ്ടും വ്യത്യസ്തഘടകങ്ങളല്ല എന്നല്ല അര്‍ത്ഥം. ആ വ്യത്യസ്തയിലും അവ ഒന്നാകുന്നു. ഭിന്നതകള്‍ ഉണ്ടാകുമ്പോള്‍ വെറുപ്പുണ്ടാകുന്നു. ഉദാഹരണത്തിന് നിങ്ങളുടെ കൈ കണ്ണുകളില്‍ നിന്ന് വ്യത്യസ്തമാണ്. നിങ്ങള്‍ എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം എല്ലാം ഒന്നാണ്.
ഒരേ ശരീരമാണ്. ഈ ഐക്യം കാണാന്‍ പഠിക്കുക. ഒരാളുടെ ശരീരത്തിലും വികാരങ്ങളിലും മനസ്സിലും ആത്മാവിലും പോസിറ്റീവ് ഊര്‍ജ്ജം ഉണര്‍ന്നാല്‍ ഒരു കാന്തകക്ഷേത്രം തുറക്കപ്പെടും. വ്യക്തിയിലുള്ള ഉയര്‍ന്ന തലം ഉണര്‍ത്തപ്പെടും. വ്യക്തി കൂടുതല്‍ ശക്തിയുള്ളവനായി മാറും. അപ്പോള്‍ ദൈവീക ഊര്‍ജ്ജം നമ്മിലേക്ക് ചൊരിയുമ്പോള് നമ്മുടെ മനസ്സിന്റെ കേന്ദ്രങ്ങള്‍ക്ക് അത് സ്വീകരിക്കാന്‍ സാധിക്കാതെ വരുന്നു. മനസ്സിലേക്ക് പ്രകാശം ചൊരിയുമ്പോള് മനസ്സിന്റെ കേന്ദ്രങ്ങള്‍ തുറക്കപ്പെടും. ഇതുവഴി നമ്മള് പ്രകാശപൂരിതമായ ജീവിത്തിലേക്ക് നയിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: