ന്യൂദല്‍ഹി: അപകീര്‍ത്തികരങ്ങളായ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുന്നതിന്റെ പേരില്‍ വിചാരണക്കോടതി സമന്സയച്ചതിനെതിരെ ഫേസ്ബുക്കും ഗൂഗിളും നല്കിയ ഹര്‍ജിയില്‍ ദല്‍ഹി ഹൈക്കോടതി പോലീസിന് നോട്ടീസയച്ചു.
സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, യാഹൂ, യ്യൂട്യൂബ് എന്നിവയടക്കം 21 സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളുടെ പ്രതിനിധികള്‍ക്കാണ് കഴിഞ്ഞ മാസം 23 ന് ദല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സമന്‍സയച്ചത്. ഇതിനെതിരെ ഫേസ്ബുക്ക് ഇന്ത്യ ഓണ്‍ലൈന്‍ സര്‍വീസും ഗൂഗിള്‍ ഇന്ത്യാ പ്രൈ. ലിമിറ്റഡും നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സുരേഷ് കൈറ്റിന്റെ ഉത്തരവ്.
സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്രം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 292 (അശ്ലീല പുസ്തകങ്ങളുടെ വില്‍പ്പന), 293 (അശ്ലീല വസ്തുക്കള്‍ യുവാക്കള്‍ക്ക് വില്‍ക്കുക), 102-ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ പ്രകാരമായിരുന്നു സമന്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: