ന്യൂയോര്‍ക്ക്: യുഎസില്‍ മാനഭംഗത്തിനും മോഷണത്തിനും ഇന്ത്യന്‍ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. ഗുര്‍മീത് സിംഗാണ് അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷം മെയിലാണ് സംഭവം ഉണ്ടായത്. ഗുര്‍മീത് തന്റെ കാറില്‍ കയറിയ 26 വയസ്സുള്ളയുവതിയെയാണ് കത്തി കാട്ടിയശേഷം പീഡിപ്പിച്ചത്. മാനഭംഗ ശ്രമം, മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഗുര്‍മീത് സിംഗിനെതിരെ കേസെടുത്തിരിക്കുന്നത്. വാഹനത്തില്‍ കയറിയതാന് ഉറങ്ങിപ്പോയെന്നും ഉണര്‍ന്നപ്പോള്‍ ഗുര്‍മീത് സിംഗ് കത്തി കാട്ടി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. മൊബെയില്‍ ഫോണും പണവും കവര്‍ന്നതായും പരാതിയില്‍ പറയുന്നുണ്ട്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തു.
സിറ്റിയിലെ ടാക്സി കമ്മീഷണറുടെ വേഷത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുര്‍മീത് സിംഗ് അറസ്റ്റിലായത്. കുടിക്കാന്‍ നല്കിയ ഒരു ഗ്ലാസ് വെള്ളത്തില്‍ നിന്ന് ലഭിച്ച ഡിഎന്‍എയുടെ സഹായത്താല്‍ പ്രതി ഗുര്‍മീത് ആണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.
1999 മുതല്‍ അമേരിക്കയില്‍ ടാക്സി ഡ്രൈവറാണ് ഗുര്‍മീത് സിംഗ്. വാഹനനിയമം ലംഘിച്ചതിന് 2007 ല്‍ ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: