ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഗോത്രവര്‍ഗ മേഖലയായ വടക്കന്‍ വസീരിസ്ഥാനില്‍ അമേരിക്കയുടെ പെയിലറ്റില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. നവംബറിനുശേഷമുള്ള യുഎസിന്റെ ആദ്യ ആക്രമണമാണ് ഇത്. പ്രദേശത്തെ ഒരു വീടിനെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. വീട് പൂര്‍ണമായും കത്തി നശിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. നവംബര്‍ 26 ന് നാറ്റോ വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിനുശേഷം നാറ്റോ സൈന്യത്തിന് അവശ്യ വസ്തുക്കള്‍ എത്തിക്കുന്ന വഴികള്‍ പാക്കിസ്ഥാന് അടച്ചിരുന്നു. പെയിലറ്റില്ലാ വിമാനങ്ങള്‍ ഇറക്കാന്‍ ഉപയോഗിച്ചിരുന്ന ഷംസി വ്യോമതാവളം അമേരിക്കയ്ക്ക് ഒഴിയേണ്ടിവന്നു. ഇതേത്തുടര്‍ന്ന് പെയിലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ അമേരിക്ക നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: