ടെഹ്റാന്: ഇറാന് ആണവശാസ്ത്രജ്ഞന്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. മദ്ധ്യഇറാനിലെ നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റിന്റെ ഡയറക്ടര്‍ മൊസ്തഫ അഹമ്മദി റോഷന് ആണ് മരിച്ചത്.
കിഴക്കന്‍ ടെഹ്റാനിലെ അല്ലമ്മ തബറ്റായ് യൂണിവേഴ്സിറ്റിയ്ക്ക് പുറത്ത് വച്ചാണ് സ്ഫോടനം നടന്നത്. അവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.
2010, 2011 വര്‍ഷങ്ങളിലും സമാനമായ ആക്രമണങ്ങളില്‍ മൂന്ന് ഇറാന് ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: