തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തരവാദപ്പെട്ട നേതാക്കള്‍ സ്ഥാനാര്‍ത്ഥികളെ കാലുവാരിയതായി വക്കം കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. നേതാക്കളുടെ രാഷ്ട്രീയഭാവിയെക്കരുതി ഇവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന പാര്‍ട്ടി നിര്‍വ്വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് കെ.പി വിശ്വനാഥന് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും റിപ്പോര്‍ട്ട് ഒന്നു കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് ചെന്നിത്തല വിശദീകരിക്കുകയായിരുന്നു.
കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി ആര്യാടന് മുഹമ്മദിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തിലുണ്ടായത്. പദ്ധതിയില്‍ കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും ആര്യാടന്റെ പ്രസ്താവന ആശയകുഴപ്പം ഉണ്ടാക്കിയെന്നുമായിരുന്നു ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: