തിരുവനന്തപുരം: ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ആസിഫലി കെ.പി.സി.സി നിര്‍വ്വാഹക സമിതി യോഗത്തില്‍ പങ്കെടുത്തത് വിവാദമാകുന്നു. ഔദ്യോഗിക വാഹനത്തിലെത്തിയ ആസിഫലിയെ മറ്റ് നേതാക്കള്‍ തിരിച്ചയയ്ക്കുകയായിരുന്നു.
യോഗത്തില്‍ പങ്കെടുക്കാനായി ആസിഫലി കെ.പി.സി.സി ആസ്ഥാനത്തെ ഹാളില്‍ ഇരിക്കുന്നത് മാധ്യമ പ്രവര്‍ത്തകര്‍ ചിത്രീകരിച്ചപ്പോഴാണ് കെ.പി.സി.സി നേതൃത്വം അപകടം മനസിലാക്കിയത്. തുടര്‍ന്ന് എം.ഐ ഷാനവാസ് എം.പിയെത്തി ആസിഫലിയെ ഹാളിന് പുറത്തേയ്ക്ക് കൂട്ടികൊണ്ട് പോവുകയായിരുന്നു.
കേരളത്തിലെ എല്ലാ പ്രോസിക്യൂട്ടര്‍മാരുടെയും തലവനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്. ഈ പദവി വഹിക്കുന്ന ഒരാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ എക്സിക്യുട്ടീവ് യോഗത്തില്‍ പങ്കെടുത്തത് വിവാദമായിരിക്കുകയാണ്. ആസിഫലി ലോയേഴ്സ് കോണ്‍ഗ്രസിന്റെ നേതാവായിരുന്ന സമയത്താണ് സര്‍ക്കാര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് എന്ന പദവി നല്‍കിയത്.
പാര്‍ട്ടി പുനസംഘടനയും ബോര്‍ഡ്, കോര്പ്പറേഷന് വിഭജനവും മെട്രോ റെയിലുമാണ് നിര്‍വ്വാഹക സമിതിയോഗം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. മെട്രോ റെയില്‍ പദ്ധതിയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ആശയകുഴപ്പം അപകടകരമാണെന്ന് വി.ഡി സതീശന് എം.എല്‍.എ യോഗത്തില്‍ പറഞ്ഞു.
ഡി.എം.ആര്.സിയെ ഒഴിവാക്കുന്നതിനെക്കുറിച്ചും ആഗോള ടെണ്ടര്‍ വിളിക്കുന്നതിനെ കുറിച്ചും എന്തുകൊണ്ട് ജനങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കുന്നില്ലെന്നും വി.ഡി സതീശന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: