ന്യൂദല്‍ഹി: 1997ലെ ദല്‍ഹി സ്ഫോടനക്കേസില്‍ വീണ്ടും വിചാരണ നടത്തണോ എന്നത് സംബന്ധിച്ച് സുപ്രീംകോടതി ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത. ഇതോടെ കേസ് സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.
കേസില്‍ പാക് പൗരനായ മുഹമ്മദ് ഹുസൈനെ ദല്‍ഹി ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതിനെതിരെ ഹുസൈന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അഭിപ്രായവ്യത്യാസം ഉണ്ടായത്. സാക്ഷിവിസ്താരത്തിന് പ്രതിക്ക് അവസരം കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുനര്‍വിചാരണ നടത്താന്‍ ജസ്റ്റിസ് എച്ച്.എല്‍ ദത്തു നിര്‍ദ്ദേശിച്ചത്. എന്നാല്‍ ജസ്റ്റിസ് സി.കെ പ്രസാദ് ഇതിനോട് വിയോജിക്കുകയായിരുന്നു.
1997 ഡിസംബറില്‍ ദല്‍ഹിയില്‍ നടന്ന സ്ഫോടന പരമ്പരയില്‍ ബസില്‍ ബോംബ് സ്ഥാപിച്ച കേസിലാണ് ഹുസൈന് അറസ്റ്റിലായത്. സംഭവത്തില്‍ നാലു പേര് മരിക്കുകയും 24 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. 2004ല്‍ വിചാരണക്കോടതി ഇയാള്‍ക്കു വധശിക്ഷ വിധിച്ചു. 1997 സ്ഫോടന പരമ്പരയില്‍ 22 സ്ഫോടനങ്ങളാണു ദല്‍ഹിയില്‍ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: