മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഗുര്‍ദീപ് ഹയറി(20)നെ മരിച്ചനിലയില്‍ കണ്ടെത്തി. മാഞ്ചസ്റ്ററിലെ യോര്‍ക്ക് സ്ട്രീറ്റിന് സമീപം മെഡ്ലോക് നദിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. അറിയിച്ചു. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
മൃതദേഹത്തിന് സമീപത്തു നിന്ന് സംശയകരമായ യാതൊന്നും കണ്ടുകിട്ടിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗ്ലിന്‍ഡര്‍ സര്‍വ്വകലാശാലയിലെ ഒന്നാംവര്‍ഷ ബിസിനസ് സ്റ്റഡീസ് വിദ്യാര്‍ത്ഥിയായിരുന്നു ഗുര്‍ദീപ് ഹയര്‍.
ജനുവരി രണ്ട് മുതലാണ് ഗുര്‍ദീപിനെ കാണാതായത്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ലങ്കാസ്റ്ററില്‍ വിദ്യാര്‍ത്ഥിയായിരുന്ന പൂനെ സ്വദേശി അനൂജ് ബിദ്വെ അക്രമികളുടെ വെടിയേറ്റ് മരിച്ച സ്ഥലത്ത് നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് നിന്നാണ് ഗുര്‍ദീപിനെ കാണാതായത്.
ഡിസംബര്‍ 31 ന് സുഹൃത്തുക്കള്‍ക്കൊപ്പം പുതുവത്സരം ആഘോഷിക്കാന്‍ പടിഞ്ഞാറന്‍ ബോംവിച്ചില് നിന്ന് മാഞ്ചസ്റ്ററിലേക്ക് വന്നതായിരുന്നു ഗുര്‍ദീപ്. മാഞ്ചസ്റ്ററിലെ ഫാലോഫീല്ഡിലാണ് ഗുര്‍ദീപ് സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചിരുന്നത്. മാഞ്ചസ്റ്ററിലെ സാങ്കിയിലേക്ക് പോയ ഗുര്‍ദീപ് പിന്നീട് താമസസ്ഥലത്ത് മടങ്ങിയെത്തിയില്ലെന്നാണ് സുഹൃത്തുക്കള്‍ അറിയിച്ചത്.
ഗുര്‍ദീപിനെ കണ്ടെത്തുന്നതിനായി പോലീസ് അദ്ദേഹത്തിന്റെ ചിത്രം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: