അങ്കമാലി: അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ നേഴ്സുമാര്‍ നടത്തി വരുന്ന സമരം തെരുവിലേക്ക് ഇറങ്ങി. ഈ മാസം 2-ാം തീയതി ആരംഭിച്ച സമരത്തിന് പ്രതികൂലിച്ചും അനുകൂലിച്ചും ഇന്നലെ വൈകീട്ട് അങ്കമാലി ടൗണില്‍ പ്രകടനവും പൊതുസമ്മേളനവും നടന്നു. സമരത്തെ അനുകൂലിച്ചുകൊണ്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ ഇടവകളുടെയും നേതൃത്വത്തിലാണ് പ്രകടനം നടന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നേഴ്സുമാരും അവരുടെ മാതാപിതാക്കളുമാണ് ടൗണില്‍ പ്രകടനം നടത്തിയത്. എല്‍എഫ് ഹോസ്പിറ്റലില്‍ സമരം ചെയ്യുന്ന നേഴ്സുമാര്‍ക്ക് സമരം ചെയ്യാന്‍ സൗകര്യം ചെയ്തുകൊടുക്കണമെന്നും ശമ്പളം കൊടുക്കുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കണമെന്നുള്ള വിധി സമരക്കാര്‍ക്ക് അനുകൂല്യമായിരിക്കുകയാണ്. നേഴ്സുമാരുടെ പ്രകടനത്തിന് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന് ഷാ സംസ്ഥാന സെക്രട്ടറി സുനില്‍ കൃഷ്ണന്, യൂണിറ്റ് പ്രസിഡന്റ് ബെല്‍ജോ ഏല്യാസ്, സെക്രട്ടറി ബിന്റോ പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. കെ. കെ. ഷിബു, സി. ആര് നീലകണ്ഠന്, ബാബു കരിയാട്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റു മാവേലി തുടങ്ങിയവര്‍ സമരത്തെ അനുകൂലിച്ചുകൊണ്ട് പ്രസംഗിച്ചു. ആശുപത്രി മാനേജ്മെന്റിനെ അനുകൂലിച്ചുകൊണ്ട് നടത്തിയ പ്രകടനം അങ്കമാലി നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ ലില്ലി രാജു ഉദ്ഘാടനം ചെയ്തു. സമരം നടത്തുന്ന നേഴ്സുമാരില്‍ തൊണ്ണൂറുശതമാനം പേരും സാധാരണക്കാരും പാവപ്പെട്ടവരുമായ കത്തോലിക്കാകുടുംബങ്ങളില്നിന്നുള്ളവരാണ്. ഈ കുടുംബത്തിലുള്ള കുട്ടികള്‍ ഭൂരിപക്ഷവും ബാങ്കില്‍നിന്നും മറ്റും ലോണ്‍ എടുത്താണ് നേഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ശരിയായ വേതനം ലഭിക്കാത്തതുമൂലം ഇവര്‍ക്കാര്‍ക്കും വായ്പ എടുത്തത് തിരിച്ച് അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇതുമൂലം മിക്ക വീടുകളും ജപ്തി ഭീഷണിയിലാണ്. എന്നിട്ടും സമരം വര്ഗ്ഗീയവത്കരിക്കാന് ശ്രമിക്കുന്നതില്‍ കത്തോലിക്കാ സമുദായത്തില്‍തന്നെ എതിര്‍പ്പ് രൂക്ഷമായിട്ടുണ്ട്. സമരത്തെ അനുകൂലിച്ചുകൊണ്ട് അങ്കമാലി ടൗണില്‍ നടത്തിയ പ്രകടനത്തില്‍നിന്ന് പല വൈദികരും ഇടവകാംഗങ്ങളും വിട്ടുനിന്നു. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തുന്ന സമരം രാഷ്ട്രീയവത്കരിക്കാനും വര്‍ഗ്ഗീയവത്കരിക്കാനും ശ്രമിച്ചതുകൊണ്ടാണ് ഇവര്‍ വിട്ടുനിന്നതെന്ന് പറയപ്പെടുന്നു. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, സിപിഐ(എം), സിപിഐ, മഹിളാ കോണ്‍ഗ്രസ്, ഡിവൈഎഫ്ഐ, മഹിളാ മോര്‍ച്ച, എവൈഎഫ്, യുവമോര്‍ച്ച, എസ്എഫ്ഐ തുടങ്ങി എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും നേഴ്സിംഗ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിട്ടും സമരത്തെ ചില രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എതിരെ മാത്രം ഉന്നംവച്ച് എല്‍എഫ് മാനേജ്മെന്റ് പ്രചരണം അഴിച്ചുവിടുന്നതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: