കൊച്ചി: തൃശൂരില്‍ ട്രെയിന്‍ യാത്രക്കിടെ പീഡനത്തിനിരയായി മരിച്ച സൗമ്യയുടെ പോസ്റ്റമോര്‍ട്ടം നടത്തിയ ഫൊറന്‍സിക് അസിസ്റ്റന്റ് സര്ജന് ഡോക്ടര്‍ ഉന്മേഷിനെതിരായ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
കേസില്‍ ഉന്മേഷ് കോടതിയില്‍ കള്ളസാക്ഷി പറഞ്ഞുവെന്നും അതിനാല്‍ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നാണ് തൃശൂര്‍ അതിവേഗ കോടതി ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ ഉന്മേഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തതു താനാണെന്നായിരുന്നു ഉന്മേഷിന്റെ മൊഴി. ഡോ. ഷേര്‍ളി വാസുവാണു പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്നാണു കോടതി രേഖകളില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: