ജയ്പൂര്‍: കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഇ.ശ്രീധരനെ ഒഴിവാക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതു സംബന്ധിച്ച് താന്‍ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂരില്‍ നടക്കുന്ന പ്രവാസി ഭാരതീയി ദിവസില്‍ സംസ്ഥാനങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയോട് ഗള്‍ഫില്‍ നിന്നുള്ള മലയാളികളാണ് ഈ ചോദ്യം ഉന്നയിച്ചത്.
കൊച്ചി മെട്രോയില്‍ ശ്രീധരന്റെ സേവനം വേണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും അദ്ദേഹത്തെ ഒഴിവാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദങ്ങള്‍ കേരളത്തിന്റെ പ്രവണതയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നാളെ കേന്ദ്ര ജലവിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ അറിയിക്കുകയാണു ലക്ഷ്യം. കൂടിക്കാഴ്ചയ്ക്കായി ഇന്നു വൈകിട്ടോടെ ദല്‍ഹിയിലേക്കു പോകുമെന്നു മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: