തിരുവനന്തപുരം: പിറവം ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗം തീരുമാനിച്ചു. പരാജയ ഭീതിയെത്തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ ജനവിധിയില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് തമിഴ്നാടിനെ സഹായിക്കുന്നതാണെന്ന് യോഗം കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ കളളക്കളി തുറന്നു കാണിക്കാന്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. കൊച്ചി മെട്രോ പദ്ധതി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്പിക്കണമെന്നും എല്‍.ഡി.എഫ് ആവശ്യപ്പെട്ടു. ഡി.എം.ആര്.സിയെ ഒഴിവാക്കി പദ്ധതിയില്‍ ആഗോള ടെന്‍ഡര്‍ വിളിക്കുന്നത് അഴിമതിക്കു വേണ്ടിയാണെന്ന് യോഗം ആരോപിച്ചു.
പാമോയില്‍ കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. അതേസമയം, കോടിയേരി ബാലകൃഷ്ണനെതിരായ സി.കെ.ചന്ദ്രപ്പന്റെ പ്രസ്താവന യോഗം ചര്‍ച്ച ചെയ്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: