ജയ്പുര്‍: സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളിലും പൊതുമേഖലയ്ക്കൊപ്പം സ്വകാര്യപങ്കാളിത്തം എന്നതാണ് സംസ്ഥാന നയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലാ മേഖലകളിലും സ്വകാര്യ പങ്കാളിത്തത്തിനുള്ള പ്രാമുഖ്യം സര്‍ക്കാര്‍ തിരിച്ചറിയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജയ്പൂരില്‍ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശമ്പളക്കാരുടെ നാട് എന്ന നിലയില്‍ നിന്ന് സംരംഭകരുടെ നാടാക്കി കേരളത്തെ മാറ്റും. സംസ്ഥാന വികസനത്തിന് ചില മെഖലകള്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുണ്ട്. സംസ്ഥാനത്തെത്തുന്ന നിക്ഷേപകര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
എല്ലാ മേഖലയിലും പൊതു- സ്വകാര്യ പങ്കാളിത്തത്തിന്റെ പ്രസക്തി തിരിച്ചറിയണം. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ സമഗ്ര വളര്‍ച്ചയ്ക്കു പൊതു- സ്വകാര്യ പങ്കാളിത്തം ഏറെ പ്രധാനപ്പെട്ടതാണ്. പ്രവാസികളുടെ ജോലി സ്ഥിരതയിലും ജീവിത നിലവാരത്തിലുമുള്ള പ്രതിസന്ധി ആശങ്കയുളവാക്കുന്നതാണ്.
പ്രവാസി ക്ഷേമനിധി നേരത്തേ നടപ്പാക്കി. പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: