ചെങ്ങന്നൂര്‍: എം.എല്‍.എ പി.സി വിഷ്ണുനാഥ് എം.എല്‍.എയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ചെങ്ങന്നൂരില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുന്നു. ആക്രമണത്തിന് നേതൃത്വം കൊടുത്ത ലോക്കല്‍ സെക്രട്ടറി ബി.കെ. പ്രസാദ് ഉള്‍പ്പെടെ ഇരുപതോളംപേരെ മാന്നാര്‍ പോലീസ് അറസ്റ്റുചെയ്തു.
സംഭവത്തില്‍ ഇന്നലെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഒരാള്‍ കുഴഞ്ഞ്വീണ് മരിച്ചിരുന്നു. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കടയടപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അച്ഛന് എണ്ണയ്ക്കാട് തെക്കേക്കാട്ടില് രവീന്ദ്രനാഥക്കുറുപ്പാണ് (67) തളര്‍ന്ന് വീണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് ചെങ്ങന്നൂര്‍ എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ പി.സി വിഷ്ണുനാഥിന് മാന്നാര്‍ കുട്ടംപേരൂരില്‍ വച്ച് മര്‍ദ്ദനമേല്‍ക്കുന്നത്. കുട്ടംപേരൂരില്‍ ഒരു റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വിഷ്ണുനാഥ്. പണി തീരാത്ത റോഡ് ഉദ്ഘാടനം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം എം.എല്‍.എയെ തടയുകയും വേദി തകര്‍ക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് വിഷ്ണുനാഥിന് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: