ആലപ്പുഴ: കുട്ടനാട് പാക്കേജിന്റെ നടത്തിപ്പില്‍ കാതലായ മാറ്റം വേണമെന്ന് കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചു. കോണ്‍ക്രീറ്റ് ബണ്ട് പാടില്ലെന്നും പ്രദേശത്ത് വ്യാപകമായ പരിസ്ഥിതി മലിനീകരണം നടക്കുന്നുണ്ടെന്നും ഇത് തടയണമെന്നും ആസൂത്രണ കമ്മിഷന് മെമ്പര്‍ സെക്രട്ടറി സുധാപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ചീഫ്സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
ഡോ.എം.എസ് സ്വാമിനാഥന് നിര്‍ദ്ദേശിച്ച രീതിയിലല്ല കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതെന്ന വിവാദം ശക്തമായപ്പോഴാണ് പ്രധാനമന്ത്രി ഇടപെട്ട് സുധാപിള്ളയുടെ നേതൃത്വത്തിലുള്ള സംഘത്തെ അയച്ചത്. കുട്ടനാട് സന്ദര്‍ശിച്ച സംഘം ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി.
പദ്ധതിയുടെ ഇതുവരെയുള്ള നടത്തിപ്പില്‍ വീഴ്ചയുണ്ടെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍. സ്വാമിനാഥന്റെ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തിയാണ് പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നിട്ടുള്ളത്. അത് അംഗീകരിക്കാനാവില്ലെന്നും സംഘം വ്യക്തമാക്കി. ഉടന്‍ വരുത്തേണ്ട മാറ്റങ്ങളും നിര്‍ദ്ദേശിച്ചു.
അടുത്ത ദിവസം പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ദല്‍ഹിയില്‍ വച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും സുധാപിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: