ഭക്തിയില്ലാത്ത ജ്ഞാനം നിഷ്പ്രയോജനമാണ്. ജ്ഞാനമാര്‍ഗത്തില്‍ പുരോഗതിയുണ്ടാകണമെങ്കില്‍ പ്രേമം വേണം. ചെറുപ്പത്തില്‍ മരണഭയം വന്നപ്പോള്‍ രമണമഹര്‍ഷി അതേപ്പറ്റി ചിന്തിക്കുകയും ‘ഞാന്‍ ആര്?’ എന്ന് വിചാരിക്കുകയും ചെയ്തു. അങ്ങനെ ‘ഞാനാര്’ എന്ന് രമണമഹര്‍ഷിക്ക് മനസ്സിലായി. പിന്നീട് അതിന്റെ തത്ത്വം കണ്ടുപിടിക്കാന്‍ പുറപ്പെട്ടു. അതിന് ഭക്തിമാര്‍ഗ്ഗമാണ് സ്വീകരിച്ചത്. അരുണാചല ക്ഷേത്രത്തില്‍ വന്നപ്പോള്‍, ശിവനെ ‘അച്ഛാ, അച്ഛാ’ എന്ന് വിളിച്ച് മുട്ടില്‍ ഇഴഞ്ഞുനടന്നു. പാശ്ചാത്യരോട് സംസാരിച്ചപ്പോള്‍ ഭഗവാന് ജ്ഞാനമാര്‍ഗത്തിന് പ്രാധാന്യം കൊടുത്തുവെന്നേയുള്ളൂ. ഭഗവാന്റെ ഉള്ളുനിറയെ ഭക്തിയായിരുന്നു. ശ്രീരാമകൃഷ്ണദേവന് പുറമെ ഭക്തനും ഉള്ളില്‍ ജ്ഞാനിയുമായിരുന്നു.ഭക്തിയെക്കുറിച്ച് രമണഭഗവാന്‍ എഴുതിയിട്ടുണ്ട്, സ്തുതികളും രചിച്ചിട്ടുണ്ട്. ഉപദേശസാരത്തില്‍ ഭക്തിക്ക് പ്രധാന്യമുണ്ട്. ഒരു അവസ്ഥയെത്തിയവര്‍ക്കാണ് ഭഗവാന് ജ്ഞാനമാര്‍ഗം ഉപദേശിച്ചത്. മനസ്സ് ലയമാകുന്ന ഒരു ഘട്ടത്തിലാണ് ജ്ഞാനമാര്‍ഗം ശരിക്ക് പ്രയോജനപ്പെടുക. അതുവരെ ഭക്തിയും മറ്റും വേണ്ടിവരും. ഏത് മാര്‍ഗമായാലും ഭക്തിയെ ഒഴിച്ചുനിര്‍ത്താന്‍ കഴിയില്ല. പാറക്കല്ലുകടിച്ചാല് എന്തു രുചി കിട്ടാനാണ്? അതുകൊണ്ട് അവര്‍ ലക്ഷ്യത്തിലെത്താന്‍ കഴിയാതെ വിഷമിക്കുന്നു.
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: