ആഘോഷങ്ങള്ക്കുപിറകെ ഓടുമ്പോള്‍, നിങ്ങള്‍ക്ക് ഏകാന്തത അനുഭവപ്പെടും. പക്ഷേ, നിങ്ങള്‍ ആത്മാവിന്റെ ഏകാന്തതയിലാണെങ്കിലോ, ആഘോഷങ്ങള്‍ നിങ്ങളുടെ ചുറ്റും ഉണ്ടാകും. സ്വതന്ത്രരായവര്‍ തനിക്ക് അച്ചടക്കവും ചിട്ടയുമില്ലല്ലോ എന്നോര്‍ത്ത് വിഷമിക്കും. ചിട്ടയോടുകൂടി കാര്യങ്ങള്‍ ചെയ്യാമെന്ന് സ്വയം പ്രതിജ്ഞ എടുക്കുകയും ചെയ്യും. അച്ചടക്കമുള്ളവര്‍ യാതൊരു പ്രവൃത്തിയുടെയും അവസാനം കാത്തിരിക്കുന്നവരായിരിക്കും. അച്ചടക്കമില്ലാത്തവരെ നോക്കൂ. അവര്‍ എപ്പോഴും വിഷമിക്കുന്നവരായാണ് കാണുന്നത്. അച്ചടക്കമില്ലാത്ത സ്വാസതന്ത്ര്യം ഒരുപൂര്ണമായ ദുരന്തമാണ്. സ്വാതന്ത്ര്യമില്ലാത്ത അച്ചടക്കം ശ്വാസംമുട്ടിക്കുന്നതാണ്. ചിട്ടകള്‍ മുഷിപ്പനും, ബഹം പിരിമുറക്കമുണ്ടാക്കുന്നതുമായിരിക്കും. അച്ചടക്കമുള്ളവനെ സ്വതന്ത്രനാക്കണം. സ്വാതന്ത്ര്യമുള്ളവനെ അച്ചടക്കമുള്ളവനാക്കുകയും വേണം.
‘സ്വത്വ’ത്തെ മനസ്സിലാക്കിയാല്‍, പിന്നെയെല്ലാം ആനന്ദമയമാണ്. വികാരങ്ങളെ ഉണര്‍ത്താത്ത ഉള്‍ക്കാഴ്ച അപൂര്‍ണമാണ്. പ്രവൃത്തിയിലേക്ക് മാറ്റം ചെയ്യപ്പെടാത്ത വിവേകം അപൂര്‍ണമാണ്. സായൂജ്യത്തിലെത്താത്ത പ്രവൃത്തിയും അപൂര്‍ണമായിരിക്കും. സായൂജ്യമെന്നാല് നമ്മുടെ ‘സ്വത്വത്തിലേക്ക് തിരിച്ചുപോവുക എന്നതാണ്.
മനസ്സും ശരീരവും കൂടിയതാണ് സ്വത്വമെന്ന് കരുതുന്നവരുണ്ട്. ഇത് തെറ്റായ ചിന്തയാണ്. മനസ്സോ ശരീരമോ അല്ല സ്വത്വം. നാം ചെയ്യുന്ന യോഗ ശരീരത്തിനുവേണ്ടിയാണ്. ‘ധ്യാനം’ മനസ്സിനുവേണ്ടിയും. കലുഷിതമായാലും ശാന്തമായാലും നിങ്ങളുടെ മനസ്സ് മനസ്സ് തന്നെയാണ്. നിങ്ങള്‍ക്ക് അസുഖമാണെങ്കിലും ആരോഗ്യമുണ്ടെങ്കിലും ശരീരം ശരീരം തന്നെ.
കാരണമില്ലാത്ത സ്നേഹം, യുക്തിയില്ലാത്ത ജ്ഞാനം സംഭവങ്ങള്ക്കുമപ്പുറത്തെ ജീവിതം.
– ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: