ആത്മതത്ത്വാനുഭവം ഉണ്ടാകാനുള്ള യത്നത്തില്‍ എന്തെല്ലാം സംഭവിക്കുന്നു എന്ന് നാമൊന്നന്വേഷിക്കുക. നമ്മുടെ മാര്‍ഗത്തില്‍ അഹങ്കാരവും ബന്ധങ്ങളും തടസ്സമായി ഭവിക്കുന്നു. അഹങ്കാരവും ബന്ധങ്ങളും വെടിയുമ്പോഴേ ഹൃദയശുദ്ധിയുണ്ടാവൂ. തല്‍ഫലമായി പരമമായ ജ്ഞാനാനുഭവം ഉണ്ടാവും.
ബന്ധങ്ങള്‍ പെരുകുമ്പോള്‍ കൂടുതല്‍ അസ്വസ്ഥമാകും. അഹങ്കാരം അതിലേറെ ആപത്താകുന്നു. മനുഷ്യനില്‍ അതൊരു മാറാവ്യാധിയായിരുക്കുന്നു. അതുകൊണ്ട് അഹങ്കാരത്തെയും ബന്ധങ്ങളെയും നിയന്ത്രണാധീനമാക്കി ആത്മാനന്ദം നേടുന്നതില്‍ മുഴുകുക.
നവരാത്രിനാളുകളില്‍ ജനങ്ങള്‍ ദേവീഭാഗവതം, രാമായണം,മഹാഭാരതം എന്നീ പുണ്യാഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നു. ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീനിലകളില്‍ ദേവിമാരെ പൂജിക്കുകയും ചെയ്യുന്നു. ഗായത്രീദേവിയ്‌ക്ക് മൂന്ന് ഭാവങ്ങളുണ്ട്. അവ ഗായത്രി, സാവിത്രി,സരസ്വതി എന്നിവയാകുന്നു. ഗായത്രിദേവി ഇന്ദ്രിയങ്ങളുടെ അധിഷ്ഠാനദേവതായുന്നു. സാവിത്രി ജീവിതതത്ത്വത്തിന്റെ അധിഷ്ഠാനദേവതയും, സരസ്വതി വാഗ്ദേവതയാകുന്നു.
ഈ മൂന്നും സത്യമെന്ന അതേ തത്ത്വത്തില്‍ കുടികൊള്ളുന്നു. ഗായത്രീമന്ത്രം ‘ ഓം ഭൂര്‍ ഭുവഃ സ്വഃ’ എന്നാരംഭിക്കുന്നു. ഭൂഃ-മൃണ്‍മയശരീരം, ഭുവഃ-ജീവതത്ത്വം സ്വഃ- ആത്മാവും.
ഈ ഒമ്പതുദിവസം നാം ശക്തിയെ ഉപാസിക്കുന്നു.സത്യം, ധര്‍മം,ശാന്തി,ദയ എന്നിവയെല്ലാം ശക്തിതത്ത്വത്തിന്റെ പ്രകടിതഭാവങ്ങളാകുന്നു. ഇതെല്ലാതെ മറ്റൊന്നുമില്ല. ഈ സത്യത്തില്‍ ശക്തിയുടെ എല്ലാസിദ്ധികളും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് സത്യത്തെ മാതാവായിക്കരുതി അനുസരിക്കുക.
വേദങ്ങള്‍ അരുള്‍ചെയ്യുന്നു.’സത്യം വദ, ധര്‍മം ചര’. നിര്‍ഭാഗ്യവശാല്‍ ജനങ്ങള്‍ അതിനെ പിന്‍തുടരുന്നില്ല.മറിച്ച് അസത്യവും അധര്‍മവുമാണ് ആചരിക്കുന്നത്.ഇതാണ് എല്ലാ ദുരിതങ്ങള്‍ക്കും കാരണം.
പൂര്‍വികര്‍ സത്യധര്‍മങ്ങള്‍ക്ക് പരമപ്രധാന്യം കല്‍പിച്ചു. ഏത് പ്രവൃത്തി ഏറ്റെടുക്കുമ്പോഴും അത് തെറ്റോ ശരിയോ എന്ന് അവരാരായും. അവര്‍ മനസ്സാക്ഷിയുടെ കല്‍പന അനുസരിച്ചിരുന്നു. എന്നാല്‍ ഇന്നാകട്ടെ, ആ സമീപനം നഷ്ടമായിരിക്കുന്നു.
പലരും ദൈവികതയെ തേടുന്ന മാര്‍ഗത്തിലാണെന്ന് സ്വയം പറയുന്നു. സത്യത്തിന്റെ വഴിക്ക് ഒരിക്കല്‍ കാലൂന്നിയാല്‍ എങ്ങും ഈശ്വരദര്‍ശനമായി.ഉദാഹരണമായി അമ്മയേയും മകളേയും ഭാര്യയേയും സഹോദരിയേയും കാണുന്നത്.
ഒരോരുത്തരോടും വ്യതസ്തമനോഭാവങ്ങള്‍ ആണ്.ഇത് സത്യാന്വേഷമാകുന്നു. അമ്മയെ പൂര്‍ണഭാവത്തോടും ആദരവോടും കാണുന്നു. മകളെ നിങ്ങളുടെ അംശംതന്നെയായി കാണുന്നു.ഇപ്രകാരം അന്വേഷണം ചെയ്തു സത്യത്തെ അറിയണം.
ശ്രീസത്യസ്വായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: